റായ്പൂർ: ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. കൻകർ ജില്ലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞായാണ് റിപ്പോർട്ടുകൾ.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. അന്തഗഡ് പ്രദേശത്താണ് സംഭവം. ഇവിടെ കമ്യൂണിസ്റ്റ് ഭീകരരുടെ ക്യാമ്പ് പ്രവർത്തിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭീകരരെ പിടികൂടാൻ എത്തിയതായിരുന്നു ഇവർ. ബിഎസ്എഫ്, ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡ്, പോലീസ് എന്നിവരുടെ സംയുക്ത സംഘം ആയിരുന്നു ഉണ്ടായിരുന്നത്.
സുരക്ഷാ സേനയുടെ വരവ് ശ്രദ്ധയിൽപ്പെട്ടതും കമ്യൂണിസ്റ്റ് ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ സുരക്ഷാ സേന ഇവരെ പിന്തുടർന്നു. എന്നാൽ ഇതിനിടെ സുരക്ഷാ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേനയും തിരിച്ചടിച്ചു.
ഭീകരർ ഉൾക്കാട് ലക്ഷ്യമാക്കി നീങ്ങുകയാണെന്നാണ് വിവരം. ഇത് തടയാനുള്ള നീക്കങ്ങളും സുരക്ഷാ സേന നടത്തുന്നുണ്ട്.











