തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ച ഹൈക്കോടതി വിധിയെ സുധീരന് വിമര്‍ശിച്ച സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന.
സുധീരന്റെ നിലപാട് തികഞ്ഞ അല്‍പ്പത്തരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേസ് ഡയറി പരിശോധിയ്ക്കാതെയാണ് വെള്ളാപ്പള്ളിയെ ന്യായീകരിച്ച് കോടതി പരാമര്‍ശം നടത്തിയതെന്നും അധികാര പരിധിയുടെ ലംഘനമാണ് കോടതി നടത്തിയതെന്നും സുധീരന് വിമര്‍ശിച്ചിരുന്നു.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന കേസിലാണ് വെള്ളാപ്പള്ളിയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Discussion about this post