തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ ശക്തമാകുന്നതിനാൽ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന് പുറമേ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. മറ്റുള്ള ജില്ലകളിൽ നിലവിൽ മുന്നറിയിപ്പ് ഇല്ലെങ്കിലും മഴ ലഭിക്കും.
വടക്കൻ തമിഴ്നാടിനും സമീപ പ്രദേശത്തിനും മുകളിലായി ചത്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മദ്ധ്യകിഴക്കൻ അറബിക്കടൽ ലക്ഷ്യമിട്ട് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ ആണ് ഇതിന്റെ സഞ്ചാരം. ബുധനാഴ്ച മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ഇത് ന്യൂനമർദ്ദമായി മാറാനാണ് സാദ്ധ്യത.
Discussion about this post