തൃശൂർ : ക്ഷേത്ര വിശ്വാസത്തേയും ആചാരങ്ങളെയും തകർക്കാനുള്ള എൽ ഡി എഫ് സർക്കാരിന്റെ ശ്രമം അവരുടെ സർവ നാശത്തിൽ കലാശിക്കുമെന്ന് കേരള ക്ഷേത്ര സമന്വയ സമിതി പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി പിന്തുടർന്ന വരുന്ന ഹൈന്ദവ ആരാധനക്രമങ്ങളെ തകർക്കാൻ ആരുടെ കൈയിൽ നിന്നുമാണ് അചാരം വാങ്ങിയതെന്ന് ഇവിടത്തെ ഹൈന്ദവ സമൂഹത്തിന് മനസിലായി തുടങ്ങിയെന്നും അതിന്റെ പ്രതിചലനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തെളിഞ്ഞു കാണുമെന്നും ക്ഷേത്ര സമന്വയ സമിതി പറഞ്ഞു.
ദേവസ്വം ബോർഡിനെ മുൻനിർത്തി നടത്തുന്ന പല ഉത്തരവുകളും ഹൈന്ദവ വിശ്വാസികൾക്കെതിരാണ്. കാവികൊടിയും നാമജപ യജ്ഞങ്ങളും തുടരും. ക്ഷേത്ര ഉപദേശസമിതിക്കുമേൽ നിയന്ത്രണങ്ങൾ അടിച്ചേല്പിക്കാനുള്ള പിണറായി സർക്കാരിന്റെ ശ്രമം എതിർകുമെന്നും കേരള ക്ഷേത്ര സമന്വയ സമിതി അറിയിച്ചു. ക്ഷേത്രങ്ങൾ നിലനിൽക്കേണ്ടതും ക്ഷേത്ര ആചാരങ്ങൾ എക്കാലവും നിലനിർത്തേണ്ടതും ഭക്തരുടെ ആവശ്യമാണ്. അങ്ങനെതന്നെ തുടരുമെന്നും എതിർക്കാൻ വരുന്ന ദുഷ്ട ശക്തികളെ ഒറ്റപ്പെടുത്തുമെന്നും സമിതി ജില്ലാ നേതാക്കൾ പറഞ്ഞു. യോഗത്തിൽ ക്ഷേത്ര സമന്വയ സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് കെ. കെ. ബിനു അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദിനേശ് കർത്താ ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വിനോദ് പൂങ്കുന്നം, ഡോ. അനൂപ്, അഡ്വ. ജിനേന്ദ്രൻ, പ്രമോദ്.യു അനുരൂപ് നമ്പീശൻ, മനീഷ്, വിനീഷ് മേനോൻ, സന്ദീപ് തുടങ്ങിയവർ സംസാരിച്ചു.
Discussion about this post