എറണാകുളം : എക്സൈസ് ഓഫീസിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയതിന് ട്രാൻസ്ജെൻഡർ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓഫീസിൽ അതിക്രമിച്ചു കയറിയ യുവതി എക്സൈസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ആയിരുന്നു.
പെരുമ്പാവൂർ എക്സൈസ് ഓഫീസിലായിരുന്നു ട്രാൻസ്ജെൻഡർ യുവതിയുടെ പരാക്രമം നടന്നത്. അസം സ്വദേശിനിയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ള യുവതി. മദ്യലഹരിയിലാണ് യുവതി അതിക്രമം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
എക്സൈസ് ഓഫീസിൽ നിന്നും ജീവനക്കാർ ഈ യുവതിയെ പിടിച്ച് പുറത്താക്കി ഗേറ്റ് അടച്ചു എങ്കിലും യുവതി പിന്നീട് റോഡിൽ നിന്ന് അതിക്രമം തുടരുകയായിരുന്നു. ഇതോടെ പെരുമ്പാവൂർ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കി, സർക്കാർ ഓഫീസിൽ അതിക്രമിച്ചു കയറി എന്നീ വകുപ്പുകൾ ചേർത്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post