Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും….; കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ പി ശ്യാംരാജിന്റെ തുറന്നെഴുത്ത്

by Brave India Desk
Nov 7, 2023, 01:06 am IST
in Kerala, Article
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; കേരളീയം വേദിയിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കിയ സംഭവത്തിൽ തുറന്നെഴുത്തുമായി യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇക്കാര്യം സജീവ ചർച്ചയാവുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ശ്യാംരാജ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആദിവാസി വിഭാഗങ്ങളെ അപമാനിക്കരുതെന്ന് അഭ്യർത്ഥിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രീ, ആദിവാസികൾ കാഴ്ച മൃഗങ്ങളല്ല, കാഴ്ചവസ്തുക്കളും… എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നുമുള്ള ഊരാളി സമുദായാംഗങ്ങളെ ഉൾപ്പെടെയാണ് കേരളീയം പരിപാടിയുടെ പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഇങ്ങനെ അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്നതെന്ന് ശ്യാംരാജ് ചൂണ്ടിക്കാട്ടി. ആദിവാസിയുടെ കുടിലുകളും, ഏറുമാടങ്ങളും കൗതുകമുണർത്തുന്നു പോലും! ആ കൗതുകം കാണാൻ നിങ്ങൾ അവിടങ്ങളിൽ പോകണം, അല്ലാതെ തലസ്ഥാന നഗരിയിൽ പ്രദർശന വസ്തുക്കളാക്കുകയല്ല ചെയ്യേണ്ടതെന്ന് ശ്യാംരാജ് പറഞ്ഞു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

കേരളത്തിലെ ഏതു ഗോത്രവർഗ വിഭാഗങ്ങളാണ് നിങ്ങളുടെ സങ്കൽപത്തിൽ നിങ്ങൾ രചിച്ച കഥകളിലെപ്പോലെ വസ്ത്രം ധരിച്ച് നടക്കുന്നത്? ഗുഹാ നിവാസികളായിട്ടുള്ള ചോലനായ്ക്കർ വിഭാഗത്തിൽ നിന്നും ജവറ ചെയ്യുന്ന വിനോദും, സ്വാതന്ത്ര്യ സമരവീരനായിരുന്ന തലയ്ക്കൽ ചന്തുവിന്റെ പിന്മുറക്കാരനായ പള്ളിയറ രാമേട്ടനുമെല്ലാം പ്രതിനിധാനം ചെയ്യുന്നൊരു സമൂഹത്തെ ഇന്നും ഇലയും മരത്തോലും ധരിച്ച്, കൂവി നടക്കുന്നൊരു സമൂഹമായി കേരളത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ആരുടെ താത്പര്യത്തിനനുസരിച്ചാണ്?

ഏതൊരു വ്യക്തിക്കും,സമൂഹത്തിനും ആത്മാഭിമാനം എന്നൊന്നുണ്ട്. നിങ്ങളുടെ അധികാരം അതിനെ മുറിപ്പെടുത്താനുള്ള ലൈസൻസല്ല. കേരളത്തിലെ ആദിവാസികൾക്ക് മഹത്തായൊരു ചരിത്രമുണ്ട്.
തലമുറകൾ നീണ്ട പോരാട്ടത്തിന്റെ, നവോത്ഥാനത്തിന്റെ, ആത്മാഭിമാനത്തിന്റെ ചരിത്രം.
ആ ചരിത്രം മറച്ചുവച്ച് ദളിത്-ആദിവാസി സമൂഹങ്ങളെ അപകർഷതാബോധത്തിലേക്ക് തള്ളിവിടാനുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടി നൽകുക തന്നെ ചെയ്യുമെന്ന മുന്നറിയിപ്പോടെയാണ് ശ്യാംരാജിന്റെ പ്രതികരണം അവസാനിക്കുന്നത്.

ഇടുക്കിയിലെ പിന്നാക്ക മേഖലയിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ദേശീയ തലത്തിലേക്ക് ഉയർന്ന യുവനേതാവാണ് ശ്യാംരാജ്. കേരളീയത്തിന്റെ ഭാഗമായി ഫോക് ലോർ അക്കാദമി ഒരുക്കിയ ആദിമം ലിവിങ് മ്യൂസിയത്തിന്റെ ഭാഗമായിട്ടാണ് ആദിവാസി വിഭാഗങ്ങളെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് കുടിലുകൾക്ക് മുൻപിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

Tags: ഫോക് ലോർ അക്കാദമിFolklore AcademyFolklore Keralampinarayi governmentആദിമം ലിവിങ് മ്യൂസിയംപി ശ്യാംരാജ്keraleeyamയുവമോർച്ച ദേശീയ സെക്രട്ടറികേരളീയംആദിവാസികൾആദിമം
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies