Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കുതിച്ചുയര്‍ന്ന് രുദ്ര; ആകാശത്ത് റോക്കറ്റ് വര്‍ഷിച്ചുള്ള പരീക്ഷണം വിജയം ; ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധ ഹെലികോപ്ടര്‍ ഇനി സൈന്യത്തിന് മുതല്‍ക്കൂട്ട്

by Brave India Desk
Nov 7, 2023, 01:12 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടായി ഇനി രുദ്രയും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ യുദ്ധ ഹെലികോപ്ടറിന്റെ പരീക്ഷണം വിജയമായി. ഇതിന്റെ ഭാഗമായി രുദ്രയില്‍ നിന്ന് ന്യൂജനറേഷന്‍ റോക്കറ്റുകളും ടററ്റ് വെടിയുണ്ടകളും യുദ്ധ സാമഗ്രികളും ഇന്ത്യന്‍ സേന പരീക്ഷിച്ചു. ധ്രുവ് ഹെലികോപ്ടറിന്റെ യുദ്ധവിഭാഗമാണ് രുദ്ര. ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് രുദ്ര വികസിപ്പിച്ചത്.

രുദ്രയില്‍ നിന്ന് റോക്കറ്റുകള്‍ വര്‍ഷിക്കുന്ന വീഡിയോ ഇന്ത്യന്‍ ആര്‍മിയുടെ സ്പിയര്‍ കോര്‍പ്‌സ് എന്ന പേജ് എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏത് പര്‍വ്വത നിരകളിലും കരുത്ത് കാട്ടാന്‍ മികവുള്ള റോക്കറ്റുകളും വെടിയുണ്ടകളുമാണ് പരീക്ഷണ പറക്കലില്‍ രുദ്ര വിക്ഷേപിച്ചത്. ഹെലികോപ്ടര്‍ കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നതും റോക്കറ്റും വെടിയുണ്ടകളും വര്‍ഷിക്കുന്നതും വീഡിയോയില്‍ കാണാം.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

രുദ്ര ഹെലികോപ്ടറുകള്‍ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടര്‍ വിഭാഗത്തില്‍പ്പെടുന്നവയാണ്. ഈ വിഭാഗത്തില്‍പ്പെടുന്ന നാല് ഹെലികോപ്ടറുകള്‍ ഇന്ത്യയ്ക്കുണ്ട്. രുദ്ര, ധ്രുവ്, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍, പ്രചണ്ഡ എന്നിവയാണ് അവ.

നിലവില്‍ ഇന്ത്യന്‍ സൈന്യത്തിന് 180 ദ്രുവ് ഹെലികോപ്റ്ററുകള്‍ ഉണ്ട്. അതില്‍ ഏകദേശം 60 എണ്ണം രുദ്രയാണ്. വ്യോമസേനയ്ക്ക് 75, നാവിക സേനയ്ക്ക് 23, കോസ്റ്റ് ഗാര്‍ഡിന്റെ 18 ഇങ്ങനെയാണ് അതിന്റെ കണക്കുകള്‍. സായുധ യൂട്ടിലിറ്റി ഹെലികോപ്ടറായ രുദ്രയ്ക്ക് നിരവധി പ്രത്യേകതകളാണ് ഉളളത്. രണ്ട് പൈലറ്റുമാര്‍ പറത്തുന്ന രുദ്രയില്‍ 12 സൈനികര്‍ക്ക് ഇരിക്കാന്‍ സാധിക്കും. 52.1 അടി നീളവും 10.4 അടി വീതിയും 16.4 അടി ഉയരവുമാണ് രുദ്രയ്ക്ക്. ഇതിന് മണിക്കൂറില്‍ പരമാവധി 280 കിലോമീറ്റര്‍ വേഗതയില്‍ പറക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഫ്ലൈറ്റ് റേഞ്ച് 590 കിലോമീറ്ററാണ്. പരമാവധി 20,000 അടി വരെ ഉയരത്തില്‍ രുദ്രയ്ക്ക് പറക്കാനാകുമെന്നതും പ്രത്യേകതകളില്‍ ഉള്‍പ്പെടുന്നു. ഒരു 20 mm M621 പീരങ്കി, 4 മിസ്ട്രല്‍ റോക്കറ്റുകള്‍, 48 FZ275 LGR മിസൈലുകള്‍, 8 ധ്രുവസ്ത്ര മിസൈലുകള്‍ എന്നിവ രുദ്രയില്‍ വിന്യസിക്കാനാകും.

പ്രചണ്ഡ ഒരു സമ്പൂര്‍ണ ആക്രമണ ഹെലികോപ്ടറാണ്. അതേസമയം രുദ്രയും ധ്രുവും യുദ്ധത്തിലും രക്ഷാപ്രവര്‍ത്തനങ്ങളിലും ഉപയോഗിക്കാം. ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍ എന്നാല്‍ ഉദ്യോഗസ്ഥരോ ചരക്കുകളോ കൊണ്ടുപോകാന്‍ മാത്രം ഉപയോഗിക്കുന്ന ഹെലികോപ്ടര്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. അതില്‍ തന്നെ രുദ്ര ഹെലികോപ്ടറിന് രണ്ട് വകഭേദങ്ങളുണ്ട്. മാര്‍ക്ക്-3, മാര്‍ക്ക് 4 എന്നിവയാണ് അത്.

#Spearcorps warriors, #IndianArmy, fired the New Generation Rocket & Turret ammunition from #Rudra– The First Indigenous Attack Helicopter. The efficacy of the platform augments the strike capability & lethality in mountains. Corps Commander complimented the #Aviators on their… pic.twitter.com/VcQAtCeIZA

— SpearCorps.IndianArmy (@Spearcorps) November 5, 2023

രുദ്രയുടെ മാര്‍ക്ക്-3 വേരിയന്റില്‍ ഇലക്ട്രോണിക് യുദ്ധം, പ്രതിരോധ നടപടികള്‍, സെന്‍സറുകള്‍, ടാര്‍ഗെറ്റിംഗ് സംവിധാനങ്ങള്‍ എന്നിവയാണ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ അതില്‍ ആയുധങ്ങള്‍ അടങ്ങിയിട്ടില്ല. അവ സൈന്യത്തിന്റെ നിരീക്ഷണത്തിനും ചാരവൃത്തിക്കും മാത്രമുള്ളതാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈന്യത്തിന്റെ ആവശ്യാനുസരണം ശത്രുക്കളെയും അവരുടെ ആയുധങ്ങളെയും തിരയാന്‍ മാര്‍ക്ക് 3 ഫലപ്രദമാണ്.

ഫ്രഞ്ച് നെക്സ്റ്റര്‍ 20 എംഎം ടററ്റ് ഗണ്‍, 70 എംഎം ബെല്‍ജിയന്‍ റോക്കറ്റുകള്‍, എയര്‍-ടു-എയര്‍, എയര്‍-ടു-ഗ്രൗണ്ട് എം.ബി.ഡി.എ മിസൈലുകള്‍, ഹെലിന ആന്റി ടാങ്ക് മിസൈലുകള്‍ എന്നിവയാണ് മാര്‍ക്ക്-4 വേരിയന്റില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ക്ലോസ് എയര്‍ സപ്പോര്‍ട്ടിനും സ്‌ട്രൈക്കിനും വേണ്ടിയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Tags: indian armyRudra HelicopterTEst Flight
Share1TweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies