തിരുവനന്തപുരം: ബില്ലുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജുഡിഷ്യറിയ്ക്ക് വിധേയമായല്ലേ ബില്ലുകള്‍ കൊണ്ട് വരേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി അയച്ച കത്ത് പിന്‍വലിക്കുകയോ നേരിട്ട് എത്തുകയോ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. “ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി വിധി വരെ കാത്തിരിക്കേണ്ട കാര്യമില്ല. എങ്കിലും സര്‍ക്കാര്‍ കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കോടതിയുടെ തീരുമാനം അറിഞ്ഞശേഷം തുടര്‍ നടപടി എടുക്കാം. വിഷയത്തില്‍ ഞാന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണം. ഒപ്പിടാനുള്ള 16 ബില്ലുകളും രണ്ട് ഓര്‍ഡിനന്‍സുകളും കോടതിയുടെ തീരുമാനമറിഞ്ഞശേഷം പരിഗണിക്കാം”, ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
അതേസമയം, ലോട്ടറിയിലൂടെയും മദ്യത്തിലൂടെയും മാത്രമാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. “ഇത് നാണക്കേടാണ്. മാനവ വിഭവശേഷിയുള്ള സംസ്ഥാനത്താണ് ഇത്തരത്തില്‍ ഒരു വരുമാനം കണ്ടെത്തുന്നത്. ലോട്ടറിയിലൂടെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ്”, ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സിഎഎ പ്രമേയം പാസാക്കിയതിലൂടെ ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. അധികാര പരിധി കടന്നത് സര്‍ക്കാരാണ്. കേരളത്തെ കുറിച്ച് അഭിമാനമാണുള്ളത്. കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് ക്രെഡിറ്റ് സാധാരണ മലയാളിക്കാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചൂണ്ടിക്കാട്ടി.












