ന്യൂഡൽഹി : മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നാളെ പുറപ്പെടും. ജപ്പാൻ സഹപ്രവർത്തകർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, ഇന്ത്യൻ പ്രവാസികൾ എന്നിവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും. ടോക്കിയോ, ക്യോട്ടോ, ഹിരോഷിമ, ഒയിറ്റ എന്നിവിടങ്ങളിലായിരിക്കും അദ്ദേഹം സന്ദർശനം നടത്തുക.
വിദേശകാര്യ സഹമന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാലമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒയിറ്റയിലെ റിറ്റ്‌സുമൈക്കൻ ഏഷ്യാ പസഫിക് യൂണിവേഴ്‌സിറ്റിയിൽ ‘ഇന്ത്യയും ഉയർന്നുവരുന്ന ലോകവും’ എന്ന വിഷയത്തിൽ വി മുരളീധരൻ പ്രഭാഷണം നടത്തും.
ഇന്ത്യയും ജപ്പാനും സഹകരണത്തിന്റെ വിപുലമായ മേഖലകൾ ഉൾക്കൊള്ളുന്ന ‘പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം’ പങ്കിടുന്ന രാജ്യങ്ങൾ ആണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഈ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ദൃഢമാക്കുക എന്നതാണ് വി മുരളീധരന്റെ ജപ്പാൻ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post