കോഴിക്കോട് ; പ്രായപൂർത്തിയാവാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സിപിഎം നേതാവിനെ രക്ഷിക്കാൻ ശ്രമമെന്ന് ആരോപണം. സിപിഎം മലപ്പുറം ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കേസെടുത്തത് പോക്സോയിലെ ദുർബല വകുപ്പുകൾ ചുമത്തിയാണെന്നാണ് വിവരം. പോക്സോയിലെ ഏഴ്, എട്ട് വകുപ്പുകൾ ചുമത്തിയാണ് പ്രതി വേലായുധൻ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോയിലെ താരതമ്യേന ദുർബലമായ വകുപ്പുകളാണിവ.
പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടും സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.പാർട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. കഴിഞ്ഞ ജൂലൈയിൽ ബസ് യാത്രക്കിടെ വേലായുധൻ വള്ളിക്കുന്ന് പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അടുത്തിടെയാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. ചൈൽഡ് ലൈൻ പോലീസിൽ വിവരം അറിയിച്ചു.
Discussion about this post