ന്യൂഡൽഹി : നിയമങ്ങൾ ലംഘിക്കുന്ന തെറ്റായ വിവരങ്ങൾ, ഡീപ്ഫേക്ക് വീഡിയോകൾ എന്നിവ തിരിച്ചറിയാനും അവ റിപ്പോർട്ട് ചെയ്ത് 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാനും കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. പ്രമുഖ സമൂഹ മാദ്ധ്യമങ്ങൾക്കാണ് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുള്ളത്.
നടി രശ്മിക മന്ദാനയുടെയും നടി കത്രീന കൈഫിന്റെയും ഡീപ് ഫേക്ക് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടതിനെതിരെ രാഷ്ട്രീയ രംഗത്തുനിന്നും സിനിമ രംഗത്തുനിന്നും നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം.
ഐടി റൂൾസ് 2021 പ്രകാരം നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ തന്നെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഉള്ളടക്കത്തിനെതിരെ സമൂഹമാദ്ധ്യമ കമ്പനികൾ വേഗത്തിൽ നടപടിയെടുക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
Discussion about this post