എറണാകുളം: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിത അളവിൽ ഉറക്കഗുളിക കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അവശനിലയിലായ അലൻ ഷുഹൈബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉച്ചയോടെയായിരുന്നു സംഭവം. കൊച്ചിയിലെ ഫ്ളാറ്റിലാണ് അലൈൻ ഷുഹൈബിന്റെ താമസം. ബന്ധുവിന്റെ ഫ്ളാറ്റാണ് ഇത്. സുഹൃത്തുക്കൾ ഫ്ളാറ്റിലെത്തിയപ്പോഴായിരുന്നു അവശനിലയിൽ ഇയാളെ കണ്ടത് എന്നാണ് വിവരം. ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് അലൻ ഉള്ളത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തുവെന്നാണ് വിവരം.30 ലധികം ഉറക്കു ഗുളികയാണ് കഴിച്ചിരിക്കുന്നത്. മാനസിക വിഷമത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമം എന്നാണ് സൂചന.
മാനസിക നില വ്യക്തമാക്കുന്ന കുറിപ്പ് അലൻ സുഹൃത്തുക്കൾക്ക് അയച്ചിട്ടുണ്ട്. ഇത് പരിശോധിക്കുകയാണ്. യുഎപിഎ കേസിന്റെ വിചാരണ ആരംഭിക്കാൻ ഇരിക്കെയാണ് ആത്മഹത്യാശ്രമം.
Discussion about this post