ടെല്‍ അവീവ് : ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം ഒരു മാസം പിന്നിടുമ്പോള്‍ സംഘര്‍ഷം പാരമ്യതയില്‍ എത്തിയില് നില്‍ക്കുകയാണ്. ഹമാസിനെതിരായ പ്രത്യാക്രമണം തുടങ്ങിയ ഇസ്രയേല്‍ സൈന്യം ഗാസ നഗരത്തിന്റെ മധ്യഭാഗത്ത് എത്തിയിരിക്കുന്നു. ഹമാസ് കേന്ദ്രങ്ങളില്‍ ഇപ്പോഴും ഇസ്രായേല്‍ വ്യോമസേനയുടെ ബോംബ് ആക്രമണം തുടരുകയാണ്. അതേസമയം, ഗാസയിലെ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയൊക്കെ തീവ്രവാദ കേന്ദ്രങ്ങളാക്കി ഹമാസ് മാറ്റിയെന്ന് ഇസ്രയേല്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളും അവയില്‍ നിന്നുള്ള തുരങ്കങ്ങളും തങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.
പരിശോധനയില്‍ ഗാസയിലെ ഒരു സര്‍വകലാശാലയ്ക്ക് സമീപം തുരങ്കവും ആയുധ സംഭരണശാലയും കണ്ടെത്തി. ഇവിടെനിന്ന് ആര്‍പിജിയും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇസ്രയേല്‍ സേന പറഞ്ഞു. നിലവില്‍ ഇസ്രായേല്‍ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയത്തിലാണ് നില്‍ക്കുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഗാലന്റ് അവകാശപ്പെട്ടു. യുദ്ധത്തിനു ശേഷം ഇസ്രായേല്‍ ഗാസ ഭരിക്കില്ലെന്നും ഹമാസിനെ ഭരിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിന്റെ വടക്ക്- തെക്ക് ഭാഗങ്ങളില്‍ നിന്നും ഇസ്രായേല്‍ സൈനികര്‍ നഗരത്തിനുള്ളിലേക്ക് കടന്നെത്തുകയായിരുന്നു. മൂന്ന് സേന വിഭാഗങ്ങളും ഒരുമിച്ചു ചേര്‍ന്നാണ് ഗാസ ആക്രമിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഗാസയിലെ അല്‍ഷിഫ ആശുപത്രിയുടെ പരിസരങ്ങളിലും ഇസ്രായേല്‍ സേന പിടിമുറുക്കി കഴിഞ്ഞു. ഹമാസിന്റെ നേതൃത്വത്തില്‍ കമാന്‍ഡ് സെന്റര്‍ ഈ ആശുപത്രിയില്‍ നടക്കുന്നുണ്ടെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്.
തങ്ങളെ നിര്‍ബന്ധിച്ച് യുദ്ധ രംഗത്തേക്ക് ഹമാസ് എത്തിക്കുകായിരുന്നു. അതിനാല്‍ ഈ യുദ്ധത്തില്‍ വിജയം കാണാതെ പിന്നോട്ടില്ലെന്നും തീവ്രവാദികളെ പരാജയപ്പെടുത്തി ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുവരെ മുന്നോട്ട് പോകുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
അതേസമയം ഇസ്രായേല്‍ സൈന്യം ഗാസ വളഞ്ഞു കഴിഞ്ഞുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചൊവ്വാഴ്ച വ്യക്തമാക്കി. ‘ഓരോ ദിവസവും ഓരോ മണിക്കൂറും ഹമാസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. കരയിലൂടെയും ആകാശത്തിലൂടെയും നടന്ന ആക്രമണങ്ങളില്‍ ഇതുവരെ ആയിരക്കണക്കിന് ഭീകരരെ തങ്ങള്‍ വധിച്ചു. ഇസ്രായേല്‍ ബന്ധികളെ മോചിപ്പിക്കുന്നതുവരെ വെടിനിര്‍ത്തലോ ഗാസയിലേക്ക് ഇന്ധനവിതരണമോ ഉണ്ടാകില്ലെന്നും നെതന്യാഹു പറഞ്ഞു.
Discussion about this post