ലക്നൗ: രാമക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ മുസ്ലീങ്ങളും പങ്കാളികളാകണമെന്ന പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഓംപാല്‍ നെഹ്റയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.
അയോധ്യയിലല്ലാതെ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ എവിടെയാണ് സാധിക്കുക.. മാത്രമല്ല മുസ്ലീങ്ങള്‍ കര്‍സേവയില്‍ പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇതൊരു വൈകാരിക പ്രശ്നമാണ്. മഥുരയില്‍ ഞങ്ങള്‍ കൃഷ്ണനെയാണ് ആരാധിക്കുന്നത് എങ്ങിനെയാണ് അവിടെ പള്ളിയുണ്ടാവുക. മുസ്!ലിമുകള്‍ ഇക്കാര്യത്തില്‍ ചിന്തിക്കുകയും സ്വമേധയാ മുന്നോട്ടുവരികയും വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ മുസ്ലീം നേതാക്കളുമായി ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് താന്‍ പറഞ്ഞതെന്ന് നെഹ്റ വിശദമാക്കി.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി വി.എച്ച്.പി ശിലകള്‍ കൊണ്ടു വന്നതിന് പിന്നാലെയാണ് മന്ത്രി പ്രസ്താവന നടത്തിയത്. ഇതിനിടെ രാമക്ഷേത്രം എല്ലാ സമുദായങ്ങളുടെയും സഹകരണത്തോടെ അയോധ്യയില്‍ നിര്‍മ്മിക്കുമെന്ന പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി.
Discussion about this post