ഇടുക്കി : റോഡ് മുറിച്ചു കിടക്കാൻ ശ്രമിക്കവേ ആംബുലൻസ് ഇടിച്ച് വയോധികക്ക് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതറ ടൗണിലാണ് ആംബുലൻസ് ഇടിച്ച് വയോധിക മരിച്ചത്. വളകോട് കിഴുകാനം സ്വദേശിനി സരസമ്മയാണ് മരിച്ചത്.
കട്ടപ്പനയിലെ ആശുപത്രിയിൽ നിന്നും ഉപ്പുതറയിലേക്ക് രോഗിയെ എടുക്കുന്നതിനായി വന്ന ആംബുലൻസാണ് സരസമ്മയെ ഇടിച്ചത്. സരസമ്മ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ആംബുലൻസ് ഇടിച്ച് അപകടമുണ്ടായത്.
തുടർന്ന് ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. ഉപ്പുതറ സർക്കാർ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച സരസമ്മയെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post