നീലഗിരി: തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതോടെ നീലഗിരിയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച്ച അവധി പ്രഖ്യാപിച്ചു. കോയമ്പത്തൂർ, തിരുപ്പൂർ, മധുര, തേനി, ദിനിഡിഗൽ തുടങ്ങി അഞ്ച് ജില്ലകളിലും നീലഗിരിയിലെ ഏതാനും താലൂക്കുകളിലുമാണ് അവധി.
കനത്ത മഴയിൽ നീലഗിരി ജില്ലയിലെ കോത്തഗിരി-മേട്ടുപാളയം റോഡിൽ മണ്ണിടിഞ്ഞു. ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങൾ മറ്റൊരു വഴിയിലൂടെ തിരിച്ചുവിടുകയാണ്. പ്രദേശത്ത് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കല്ലാറിനും അഡ്ഡേലിക്കുമിടയിൽ ട്രാക്കിനടിയിലെ മണ്ണ് ഒലിച്ചുപോയതോടെ നീലഗിരി മൗണ്ടൻ റെയിൽവേ സെക്ഷനിലെ രണ്ട് ട്രെയിനുകൾ റദ്ദാക്കി. മധുരയുടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലുടനീളം ഒറ്റപ്പെട്ടതും കനത്തതുമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കണ്ണൂർ ജില്ലയിൽ ബുധനാഴ്ച 7 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസവും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
Discussion about this post