ന്യൂഡൽഹി: ഏഷ്യയിലെ മുകച്ച സർവ്വകലാശാലകളുടെ റാങ്കിംഗിൽ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്. ക്യുഎസ് ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ് 2024ൽ ഇന്ത്യയിൽ നിന്നുള്ള 37 സർവകലാശാലകൾ കൂടി ഇടംപിടിച്ചു. ഇതോടെഇന്ത്യയുടെ 148 സർവകലാശാലകൾ ഇതോടെ റാങ്കിങ്ങിലായി. നാൽപതാം റാങ്ക് നേടിയ ബോംബെ ഐഐടിയാണ് രാജ്യത്ത് പട്ടികയിൽ ഏറ്റവും മുന്നിൽ.
ഐഐടി-ഡൽഹി (46), ഐഐടി-മദ്രാസ് (53), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (58), ഐഐടി-ഖരഗ്പൂർ (59), ഐഐടി-കാൺപൂർ (63), ഡൽഹി യൂണിവേഴ്‌സിറ്റി (94).എന്നിവയാണ് ക്യുഎസ് ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 2024 ലെ ആദ്യ 100-ൽ ഇടം നേടിയ മറ്റ് ഇന്ത്യൻ സ്ഥാപനങ്ങൾ.
മികച്ച 100 സർവകലാശാലകളിൽ രാജ്യത്തിൽ നിന്നുള്ള ഏഴെണ്ണം ഇടം നേടി. റാങ്കിങ്ങിൽ ചൈനയുടെ 133 സർവകലാശാലകളുണ്ട്. ജപ്പാൻ (96) മൂന്നാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശകലനത്തിൽ വൈദഗ്ദ്ധ്യം നേടിയ യുകെ ആസ്ഥാനമായുള്ള കമ്പനിയായ Quacquarelli Symonds (QS), ആണ് പട്ടി തയ്യാറാക്കിയത്. 10 സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. 25 രാജ്യങ്ങളിൽ നിന്നുള്ള 856 സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഈ പതിപ്പ് നാളിതുവരെയുള്ള ഏറ്റവും വലിയ പതിപ്പാണെന്നും ഇന്ത്യൻ സർവ്വകലാശാലകൾ QS ഏഷ്യൻ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ശ്രദ്ധേയമായ പ്രതിരോധം പ്രകടമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു
2014ൽ ഭാരതത്തിൽ നിന്ന് ക്യുഎസ് റാങ്കിങ്ങിൽ 16 സർവകലാശാലകൾ മാത്രമായിരുന്നു. ഇതാണ് 148 ലേക്കെത്തിയത്.
Discussion about this post