ലണ്ടൻ : ദീപാവലിക്ക് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഔദ്യോഗിക വസതിയിൽ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യുകെയിലെ ഹിന്ദു മതവിഭാഗത്തിൽപ്പെട്ട പ്രത്യേക അതിഥികൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേർന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലാണ് ദീപാവലി ആഘോഷം നടന്നത്. പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും അതിഥികളെ വരവേറ്റു.
“ഇരുട്ടിന്റെ മേൽ വെളിച്ചത്തിന്റെ വിജയത്തിന്റെ ആഘോഷം” എന്ന് യുകെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിൽ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി കുറിച്ചു. ദീപാവലി ആഘോഷിക്കുന്ന യുകെയിൽ ഉള്ളവർക്കും ലോകത്തിലെ എല്ലാവർക്കും അദ്ദേഹം ശുഭദീപാവലി നേർന്നു.
Discussion about this post