മുംബൈ : നവി മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. 17 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയുടെ നേതൃത്വത്തിലാണ് ഈ പെൺവാണിഭസംഘം പ്രവർത്തിച്ചിരുന്നത്. നവിമുംബൈയിലെ വാഷിയിലെ ഒരു ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
മുംബൈ പോലീസിലെ മനുഷ്യക്കടത്ത് വിരുദ്ധസംഘമാണ് ഹോട്ടലിൽ റെയ്ഡ് നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് റെയ്ഡ്. ആവശ്യക്കാരെന്ന വ്യാജേനയാണ് പോലീസ് ഇവരെ സമീപിച്ചത്. റെയ്ഡില്‍ 84,030 രൂപയും ഒരു മൊബൈല്‍ഫോണും വാച്ചും ഹോട്ടൽ മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളും പെൺവാണിഭ സംഘത്തിന്റെ കയ്യിൽ നിന്നും കണ്ടെടുത്തു.
മുംബൈ മലാദ് സ്വദേശിയായ 17 വയസ്സുകാരി പെൺകുട്ടിയാണ് ഈ സംഘത്തെ നിയന്ത്രിച്ചിരുന്നത് എന്നാണ് പോലീസ് കണ്ടെത്തൽ. ഈ പെൺകുട്ടിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പെൺവാണിഭസംഘത്തിന്റെ പിടിയിൽ അകപ്പെട്ടിരുന്ന നേപ്പാൾ സ്വദേശിനി അടക്കമുള്ള നാല് യുവതികളെ പോലീസ് മോചിപ്പിച്ചു. ഇവരെ പിന്നീട് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
Discussion about this post