തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ എഎ റഹീമിന്റെ പുസ്തകം ചരിത്രമേ നിനക്കും ഞങ്ങൾക്കുമിടയിൽ പുറത്തിറങ്ങി. തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പുസ്തകം പ്രകാശനം ചെയ്തത്. തന്റെ ലേഖനങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരമെന്നാണ് എഎ റഹീം അവകാശപ്പെടുന്നത്.
രാജ്യത്തിന്റെ സമകാലിക രാഷ്ട്രീയ അവസ്ഥയിൽ സൂക്ഷ്മതലത്തോളം ചെന്ന് പുസ്തകത്തിൽ അപഗ്രഥിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ പുസ്തകത്തിന് രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിയും സംഘപരിവാറിന്റെ വളർച്ചയും പുസ്തകത്തിൽ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പിണറായി വിജയൻ പ്രകാശനത്തിന് ശേഷം നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളതെന്നും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കാനാണ് റഹീം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. പികെ രാജശേഖരനാണ് ആദ്യപ്രതി ഏറ്റുവാങ്ങിയത്. ഡിസി ബുക്‌സ് ആണ് പ്രസാധകർ.
Discussion about this post