ചെന്നൈ: ജനപ്രിയനടൻ ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലും 2021 ലിവ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായാണ് മോതിരം കൈമാറിയത്.
അടുത്തിടെയാണ് കാളിദാസ് ജയറാം തന്റെ പ്രണയിനിയെ പരിചയപെടുത്തിയത്. കൂടാതെ ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തരിണിയെ പ്രൊപ്പോസ് ചെയ്ത കാളിദാസിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. മികച്ച ഫാഷൻ മോഡലിനുളള ഷി തമിഴ് നക്ഷത്ര അവാർഡ് ഏറ്റുവാങ്ങാൻ തരിണി കലിംഗരായർക്കൊപ്പം വേദിയിലെത്തിയ കാളിദാസ് വാരണം ആയിരം സിനിമയിലെ സൂര്യയുടെ പ്രശസ്തമായ പ്രപ്പോസൽ സീൻ അനുകരിക്കുകയായിരുന്നു.
എന്റെ വീട് അപ്പൂന്റേം എന്ന സിനമയിലെ വസുവിൽ തുടങ്ങി മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരമായി മാറിയ കാളിദാസ് ജയറാമിന് വലിയ ആരാധക വൃന്ദമാണുള്ളത്. മലയാളത്തിലും തമിഴിലുമായി വിവിധ ചിത്രങ്ങളിൽ അഭിനയിച്ച കാളിദാസിന്റെ വിവാഹ വാർത്തയും ആരാധകർ ഏറ്റെടുത്തു.
Discussion about this post