ഒട്ടാവ: കാനഡയിൽ സിഖ് വംശജനായ യുവാവിനെയും 11 വയസുള്ള മകനെയും വെടിവച്ച് കൊന്നു. എഡ്മണ്ടൻ നഗരത്തിലാണ് സംഭവം.
ഇന്ത്യൻ വംശജനായ ഹർപ്രീത് സിംഗ് ഉപ്പലും അദ്ദേഹത്തിന്റെ മകനും കഴിഞ്ഞ ദിവസം ഉച്ചസമയം ഗ്യാസ് സ്റ്റേഷന്റെ പുറത്ത് നിൽക്കുകയായിരുന്നു. ഈ സമയമാണ് അക്രമികൾ വന്നത്. പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന കുട്ടിയുടെ സുഹൃത്ത് പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു.
അതേസമയം ഹർപ്രീത് സിംഗിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഇയാൾക്ക് നേരെ ഇതിന് മുൻപും വധശ്രമം ഉണ്ടായിരുന്നുവെന്നും അന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
ഈ അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ കൈവശമുള്ള ആളുകൾ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post