റെയ്ക്ജാവിക് : ഐസ്‌ലാൻഡിനെ ഭീതിയിലാഴ്ത്തി തുടർ ഭൂചലനങ്ങൾ. 14 മണിക്കൂറിനിടെ രാജ്യത്ത് ഉണ്ടായത് 800 ഭൂകമ്പങ്ങളാണ്. തെക്കുപടിഞ്ഞാറൻ റെയ്‌ക്‌ജാനസ് ഉപദ്വീപിലാണ് ചെറുതും ഇടത്തരവുമായ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായത്. തുടർച്ചയായി ഉണ്ടായ ഭൂകമ്പങ്ങളെ തുടർന്ന് വെള്ളിയാഴ്ച ഐസ്‌ലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂകമ്പ പ്രവർത്തനങ്ങൾ രാജ്യത്ത് അഗ്നിപർവ്വത സ്ഫോടനങ്ങൾക്ക് കാരണമായേക്കാമെന്ന് ഐസ്‌ലാൻഡ് അധികൃതർ ഒരു ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും നാളുകളായി തുടർച്ചയായി നിരവധി ഭൂചലനങ്ങൾ ആണ് രാജ്യത്ത് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച, തെക്കുപടിഞ്ഞാറൻ റെയ്ക്ജാൻസ് ഉപദ്വീപിൽ ചെറുതും ഇടത്തരവുമായി തീവ്രതയുള്ള 4,000 ഭൂകമ്പങ്ങൾ ഉണ്ടായി. പ്രാഥമിക IMO കണക്കുകൾ പ്രകാരം, ഏറ്റവും വലിയ ഭൂചലനത്തിന്റെ തീവ്രത 5.2 ആണ്.
ഒക്‌ടോബർ അവസാനം മുതൽ ഈ ഉപദ്വീപിൽ ഏകദേശം 24,000 ഭൂചലനങ്ങൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. സുരക്ഷാ കപ്പലുകൾ പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഐസ്‌ലാൻഡിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബ്ലൂ ലഗൂൺ ജിയോതെർമൽ സ്‌പാ പോലും അഗ്നിപർവ്വത സ്‌ഫോടന സാധ്യത കണക്കിലെടുത്ത് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.
Discussion about this post