ഇടുക്കി : ചിന്നക്കനാലിലെ ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽപെട്ട രണ്ടുപേരെ കാണാതായി. 301 ആദിവാസി കോളനിയി നിവാസികളാണ് കാണാതായവർ. ഗോപി നാഗൻ (50) , സജീവൻ (45) എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത്.
ആനയിറങ്കൽ ഭാഗത്തു നിന്നു 301 കോളനിയ്ക്ക് സമീപത്തേക്ക് വന്നിരുന്ന വള്ളമാണ് മറിഞ്ഞത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാറിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലുള്ള തിരച്ചിൽ തുടരുകയാണ്.
Discussion about this post