ദുബായ്: ദീപാവലി ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാൻ. എമിറേറ്റിലും വിദേശത്തും വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായി അദ്ദേഹം കുറിച്ചു. ലോകത്തെ എല്ലാവരുടെയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം എക്‌സിൽ കുറിച്ചു.
യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ആശംസകൾ നേർന്നു. എക്‌സിലൂടെയാണ് അദ്ദേഹവും ദീപാവലി ആശംസകൾ പങ്കുവെച്ചത്. ലോകത്ത് ദീപാവലി ആഘോഷിക്കുന്ന എല്ലാവരെയും ആശീർവദിക്കുന്നു. സമൃദ്ധവും സന്തോഷവുമായ ഉത്സവം ആശംസിക്കുന്നു അദ്ദേഹം കുറിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാരതീയർ ഇന്ന് ദീപാവലി ആഘോഷിക്കുകയാണ്. തനത് ഭാരതീയ രീതിയിലാണ് മിക്കയിടത്തും ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുളളത്.
Discussion about this post