തിരുവനന്തപുരം : ഗവർണർ ബില്ലുകൾ ഒപ്പിടാത്തതിലുള്ള അമർഷം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്ന ബില്ല് പോലും ഗവർണർ ഒപ്പിട്ടിട്ടില്ല. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് പിണറായി വിജയൻ സൂചിപ്പിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കർഷകർ ജനുവരിയിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേർന്ന് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കേന്ദ്രസർക്കാർ നയങ്ങൾ, റബർ വിലയിടിവ്, സംസ്ഥാനത്തിന്റെ റെയിൽവേ ആവശ്യങ്ങളോടുള്ള അവഗണന തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകിയിരുന്നു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പിണറായി വിജയന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ പ്രതിഷേധം നടത്താനാണ് തീരുമാനം.
Discussion about this post