യുകെ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തി എന്നിവരെ സന്ദർശിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആശംകൾ അറിയിക്കുന്നതിനാണ് അദ്ദേഹം നേരിട്ടെത്തിയത്.
ഭാര്യ ക്യോക്കോ ജയ്ശങ്കറിനൊപ്പമാണ് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റ് 10 ൽ സന്ദർശനം നടത്തിയത്. സന്ദർശനത്തിനിടെ ഗണപതിയുടെ ഒരു പ്രതിമയും ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഓട്ടോഗ്രാഫ് എഴുതിയ ക്രിക്കറ്റ് ബാറ്റും അദ്ദേഹം സമ്മാനിച്ചു.
ദീപാവലി ദിനത്തിൽ യുകെ പ്രധാനമന്ത്രി ഋഷി സുനക്കിനെ സന്ദർശിച്ചതിൽ സന്തോഷമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അറിയിച്ചു. ഇന്ത്യയും യുകെയും സമകാലിക കാലത്തെ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. അവരുടെ ഊഷ്മളമായ സ്വീകരണത്തിനും മാന്യമായ ആതിഥ്യത്തിനും നന്ദിയെന്ന് വിദേശകാര്യമന്ത്രി എക്‌സിൽ കുറിച്ചു.
ദീപാവലി ദിനത്തിൽ വിദേശകാര്യ മന്ത്രി ലണ്ടനിലെ നീസ്ഡൻ ക്ഷേത്രം എന്നറിയപ്പെടുന്ന ബാപ്സ് ശ്രീ സ്വാമിനാരായണ മന്ദിർ സന്ദർശിച്ചിരുന്നു.
Discussion about this post