കൊൽക്കത്ത: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച 14 ബംഗ്ലാദേശി പൗരന്മാരെ ത്രിപുര പോലീസ് അറസ്റ്റ് ചെയ്തു.ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന തെക്കൻ ത്രിപുര ജില്ലയിലെ സബ്‌റൂം വഴിയാണ് ഇവരെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ത്രിപുര പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ബംഗ്ലാദേശ് പൗരന്മാരെ പിടികൂടിയത്.
അറസ്റ്റിലായ 14 പേരും ബൈഷ്നാബ്പൂർ പ്രദേശത്തെ ക്രൈസു മോഗ് എന്ന പ്രദേശവാസിയുടെ വസതിയിൽ താമസിച്ചു വരികയായിരുന്നു. 14 ബംഗ്ലാദേശികൾക്ക് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ സൗകര്യമൊരുക്കുകയും ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്ത രണ്ട് സ്വദേശികളെയും എന്നീ രണ്ട് സ്വദേശികളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.അത്തുബായ് മോഗ്, ഖോക ത്രിപുര എന്നിങ്ങനെയാണ് ഇവരുടെ പേരുകൾ.
പിടിയിലായ വിദേശികൾ കർണാടകയിലേക്ക് പോകുന്നതിനായാണ് അതിർത്തിയിലെത്തിയത്. ഭൂമിശാസ്ത്രപരമായ പ്രശ്നങ്ങൾ കാരണം സബ്‌റൂം ഡിവിഷനിലെ 62 കിലോമീറ്ററോളം വരുന്ന അതിർത്തി പൂർണമായും വേലികെട്ടാൻ സാധിച്ചില്ലെന്നും മനുഷ്യക്കടത്തുകാരാണ് ഇത് ദുരുപയോഗിക്കുന്നതെന്നും സബ്‌റൂം പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസർ അപു ദാസ് പറഞ്ഞു .
”മനുഷ്യക്കടത്തിനോട് ഞങ്ങൾ ഒട്ടും സഹിഷ്ണുത കാണിക്കുന്നില്ല. നുഴഞ്ഞുകയറ്റത്തിന് സഹായിച്ചെന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെയും മനുഷ്യക്കടത്ത് കൈകാര്യം ചെയ്യുന്ന കർശനമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അപു ദാസ് പറഞ്ഞു.
Discussion about this post