മലപ്പുറം: കട ഉദ്ഘാടനത്തിന് എത്തിയ വിവാദ യൂട്യൂർ തൊപ്പി എന്ന നിഹാദിനെ തിരിച്ചയച്ച് പോലീസ്. വഴിയിൽ തടയുമെന്ന് നാട്ടുകാർ പറഞ്ഞതോടെയാണ് സംഘർഷാവസ്ഥ ഒഴിവാക്കാനായി നിഹാദിനെ പോലീസ് തിരിച്ചയച്ചത്.
മലപ്പുറം കോട്ടക്കൽ ഒതുക്കങ്ങലിലാണ് സംഭവം. കുട്ടികളുൾപ്പെടെ നൂറുകണക്കിനാളുകളാണ് തൊപ്പി എത്തുന്നതറിഞ്ഞ് കാണാൻ വന്നത്.സംഭവത്തിൽ കട ഉടമകൾക്കെതിരെ കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാതക്കിയതിനാണ് കേസെടുത്തത്.
നേരത്തെ പൊതുവേദിയിൽ അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്ന പരാതിയിൽ തൊപ്പിയെ നേരത്തെയും അറസ്റ്റ് ചെയ്തിരുന്നു. വളാഞ്ചേരിയിലെ ഷോപ്പ് ഉദ്ഘാടനത്തിന് അശ്ലീല പദപ്രയോഗമുള്ള പാട്ടു പാടി, ഗതാഗത തടസ്സം ഉണ്ടാക്കി എന്ന പരാതിയിലായിരുന്നു കേസ്. ഇത് കൂടാതെ അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസുണ്ട്.
Discussion about this post