ലണ്ടന്‍ : യുകെയുടെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ജെയിംസ് ക്ലെവര്‍ലിയെ നിയമിച്ചു. സുല്ല ബ്രാവര്‍മാനെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പകരമായാണ് ജെയിംസ് ക്ലെവര്‍ലിയെ ആഭ്യന്തര സെക്രട്ടറിയായി പ്രധാനമന്ത്രി ഋഷി സുനക് നിയമിച്ചത്.
കഴിഞ്ഞ സെപ്തംബര്‍ മുതല്‍ വിദേശ കാര്യ സെക്രട്ടറി സ്ഥാനം വഹിക്കുകയായിരുന്നു ജെയിംസ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന പുന സംഘടനയിലാണ് ജെയിംസിന് പുതിയ സ്ഥാനക്കയറ്റം ലഭ്യമായത്.
യുകെയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ബ്രിട്ടീഷ് പോലീസിനെ വിമര്‍ശിച്ചതിനാലാണ് ആഭ്യന്തര സെക്രട്ടറിയായിരുന്ന സുല്ല ബ്രാവര്‍മാനെ പുറത്താക്കിയത്. നിരവധി പാലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളാണ് രാജ്യത്ത് നടന്നു വരുന്നത്. ഇവ നിയന്ത്രിക്കാന്‍ സുല്ലയ്ക്ക് കഴിയുന്നില്ലെന്ന ആക്ഷേപം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു.
Discussion about this post