തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷണക്കത്തിലെ ചില പദപ്രയോഗങ്ങളുടെ പേരിൽ വലിയ വിവാദങ്ങളാണ് ചിലർ സൃഷ്ടിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിന്റെ ക്ഷണക്കത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളെ ഹേർ ഹൈനസ് എന്ന് സംബോധന ചെയ്തതിൽ ഇടതുപക്ഷ അണികളുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പാണ് ഉയർന്നത്. വിവാദങ്ങളെ തുടർന്ന് രാജകുടുംബാംഗങ്ങൾ ഈ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ശ്രദ്ധേയമായ ഒരു ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പത്രപ്രവർത്തകനായ റെജികുമാർ. തിരുവിതാംകൂർ രാജകുടുംബത്തിൽ ഉള്ളവരുടെ അറിവോ സമ്മതമോ കുറ്റമോ അല്ലാത്ത ഒരു കാര്യത്തിൽ അവർ അപമാനിക്കപ്പെടുകയാണെന്നാണ് റെജികുമാർ വ്യക്തമാക്കുന്നത്.
റെജികുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം,
ചിത്തിര തിരുന്നാൾ മഹാരാജാവായിരുന്നു.
സർ സി.പി. രാമസ്വാമി അയ്യർ ദിവാനും.
അപ്പോൾ ഇന്നത്തെ തലമുറ എങ്ങനെ വിളിക്കണം?
മിസ്റ്റർ ബാലരാമവർമ, മിസ്റ്റർ പ്രൈം മിനിസ്റ്റർ..?
ദളവയായിരുന്നു വേലുത്തമ്പി. സർവസൈന്യാധിപൻ.
ആ ദളവയെ ഇന്ന് എങ്ങനെ വിളിക്കണം?
മിസ്റ്റർ ഡിഫൻസ് മിനിസ്റ്റർ എന്നോ..?
തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഒരു ക്ഷണക്കത്തിലെ തിരുമനസ്, രാജാവ്, രാജ്ഞി, ഹെർ ഹൈനസ്, അവർകൾ തുടങ്ങിയ പ്രയോഗങ്ങളാണല്ലോ പ്രശ്നം. അവരെ അങ്ങനെ വിളിക്കാൻ പിടില്ലത്രെ. അത് അടിമത്തത്തിന്‍റെ പ്രതീകങ്ങളത്രെ..!
പക്ഷേ,
ഇതു ബാധകമാകുന്നത് തിരുവിതാംകൂറിലെ രാജാക്കന്മാർക്കും രാജ്ഞിമാർക്കും മാത്രമാണോ?
വഖഫ് ബോർഡിൻ്റെ എഴുത്തുകുത്തുകളിൽ Mr./ Mrs./ Ms. എന്നൊക്കെയാണോ ഓരോ പേരിനൊപ്പവും ചേർക്കുന്നത്? ജനാബ്, മൗലവി, മുസലിയാർ, ഹാജി എന്നൊക്കെ എഴുതുന്നത് നവ ജനാധിപത്യ രീതിയാണോ? അവരുടെ സ്കൂൾ സർട്ടിഫിക്കറ്റിലെ പേരിട്ടാൽ പോരേ?
ടിപ്പുവിനെ സുൽത്താൻ എന്നും, അക്ബറിനെ ചക്രവർത്തി എന്നും (അക്ബർ ദ ഗ്രേറ്റ്!), കുഞ്ഞഹമ്മദ് എന്ന മാപ്പിള കലാപ നേതാവിനെ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നും, ഇന്ത്യയെ കീഴടക്കാനെത്തിയ അലക്സാണ്ടറെ ”അലക്സാണ്ടർ ചക്രവർത്തി ദ ഗ്രേറ്റ്” എന്നുമൊക്കെ വിളിക്കാമോ? വിളിച്ചാൽ നവഖേരളീയ പൊലീസ് പിടിക്കുമോ?
പുണ്യശ്ലോകനായ വാകയിലച്ചൻ, ചാവറയച്ചൻ എന്നൊക്കെ ‘ദേശാഭിമാനി’യിൽ പോലും അച്ചടിച്ചുവരാറുണ്ട്. പുണ്യശ്ലോകൻ എന്ന് ചിത്തിര തിരുന്നാളിനെ വിശേഷിപ്പിച്ചാൽ മഹാപരാധം..!
1. ഈ ”രാജ- രാജ്ഞികൾ” ഒന്നുമല്ല ഈ നോട്ടിസിനും ഫലകത്തിനും ഉത്തരവാദികൾ.
2. അവർ പറഞ്ഞിട്ടല്ല ഈ വിശേഷണങ്ങളൊക്കെ നോട്ടീസിലും ഫലകത്തിലും എഴുതിയത്.
3. ഇതൊക്കെ ഉണ്ടാക്കിയവർ അവരെ ഇത്തരം വിശേഷണങ്ങളിട്ട് വിളിച്ചു. അത് സിപിഎം ദേവസ്വം ബോർഡിന്‍റെ അധികാരികൾ തന്നെയാണ്.
4. എന്നിട്ടും തങ്ങളറിയാത്തതോ, ചെയ്യാത്തതോ, തങ്ങൾക്ക് അധികാരമില്ലാത്തതോ ആയ കാര്യങ്ങളിൽ കുറ്റം അവർക്കു മേൽ ചാർത്തുന്നു.
5. ഒരർഥത്തിൽ, അവരുടേതായ അറിവോ സമ്മതമോ കുറ്റമോ അല്ലാത്ത ഒരു കാര്യത്തിൽ അവർ എത്രത്തോളം അപമാനിക്കപ്പെടുകയാണ്..!
സഖാക്കളേ,
നിങ്ങളെങ്ങോട്ടാണ് ഈ പോക്ക്?
ഹമാസ് ഭീകരരുടെ ഗാസയിലെ തുരങ്കങ്ങളിലേക്കോ?
Discussion about this post