കൊച്ചി : കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ശേഷം മൈക്കില്‍ ഫാത്തിമയുടെ ട്രെയിലര്‍ റിലീസായി. ഫുട്‌ബോള്‍ കമന്ററി രംഗത്ത് ആദ്യമായി ഒരു പെണ്‍കുട്ടി കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തനി മലപ്പുറം ഭാഷയില്‍ കമന്ററി പറയാനെത്തുന്ന ഫാത്തിമയെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. ചിത്രം നവംബര്‍ 17ന് തീയേറ്ററുകളിലേക്ക് എത്തും.
മനു സി കുമാറാണ് ചിത്രത്തിന്റെ സംവിധാനം. കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാല താരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും നേരത്തെ പുറത്തു വിട്ടിരുന്നു. ഇതിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
വിജയ് ചിത്രം ലിയോ, ജവാന്‍, ജയ്‌ലര്‍ എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കില്‍ ഫാത്തിമ. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്‌നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിര്‍വഹിക്കുന്നത്.
Discussion about this post