മുംബൈ: ലോകക്പ്പ് ക്രിക്കറ്റിന്റെ പാകിസ്താൻ ടീമിന്റെ പ്രകടനത്തെ ബോളിവുഡ് നടി ഐശ്വര്യറായിയുമായി ഉപമിച്ച് പാക് മുൻ താരം അബ്ദുൽ റസാഖ്. പാകിസ്താൻ ടീമിന്റെ പ്രകടനം വിശകലനം ചെയ്യാനാണ് ഐശ്വര്യറായിയുമായി ബന്ധപ്പെട്ട് റസാഖ് വിവാദ പരാമർശം നടത്തിയത്.
ഐശ്വര്യറായിയെ വിവാഹം ചെയ്തത് കൊണ്ട് നല്ല കുഞ്ഞ് ജനിക്കണമെന്ന് നിർബന്ധമില്ലെന്നായിരുന്നു പരാമർശം. മുൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഉമർ ഗുൽ തുടങ്ങിയവർ കൂടി പങ്കെടുത്ത ചർച്ചയ്ക്കിടെയായിരുന്നു റസാഖിന്റെ വിവാദ പരാമർശം. റസാഖിന്റെ വിവാദ പരാമർശത്തിന്, അഫ്രീദി കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ഞാൻ ഇവിടെ സംസാരിക്കുന്നത് പിസിബിയുടെ ഉദ്ദേശ്യത്തെക്കുറിച്ചാണ്. എന്റെ ക്യാപ്റ്റൻ യൂനിസ് ഖാന്റെ ഉദ്ദേശം നല്ലതാണെന്ന് ഞാൻ കളിക്കുമ്പോൾ എനിക്കറിയാമായിരുന്നു. അതിൽ നിന്ന് ഞാൻ ആത്മവിശ്വാസവും ധൈര്യവും സ്വീകരിച്ചു, അള്ളാഹുവിന് നന്ദി പറഞ്ഞ് പാക് ക്രിക്കറ്റിനായി എനിക്ക് നൽകാൻ കഴിഞ്ഞു. കളിക്കാരെ മിനുക്കി വികസിപ്പിക്കാനുള്ള ഉദ്ദേശ്യം ഞങ്ങൾക്കില്ലെന്ന് ഞാൻ കരുതുന്നു. ഇവിടെയുള്ള എല്ലാവരും പാകിസ്താൻ ക്രിക്കറ്റ് ടീമിനേക്കുറിച്ചും ഉദ്ദേശ്യശുദ്ധിയേക്കുറിച്ചുമാണ് സംസാരിക്കുന്നത്. സത്യത്തിൽ, പാകിസ്താനിൽ മികച്ച താരങ്ങളെ കണ്ടെത്താനും വളർത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തിൽ എനിക്കു സംശയമുണ്ട്. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാൽ അതു നടക്കണമെന്നില്ലെന്നായിരുന്നു പരാമർശം.
Discussion about this post