ജറുസലേം: ഇന്ത്യന്‍ ദൗത്യ സംഘത്തിന്റെ ശ്രമങ്ങള്‍ വിജയം കണ്ടു. ഗാസയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ അമ്മയേയും മകളേയും രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കശ്മീര്‍ സ്വദേശികളായ ലുബ്‌ന നസീര്‍ ഷബൂ, മകള്‍ കരിമ എന്നിവരെയാണ് റാഫ അതിര്‍ത്തി കടത്തി ഇന്ത്യന്‍ ദൗത്യ സംഘം ഈജിപ്തിലെത്തിച്ചത്. ഇന്ത്യന്‍ ദൗത്യസംഘത്തിന്റെ കഠിനമായ ശ്രമത്തിന്റെ ഫലമായാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ലുബ്‌ന നസീര്‍ ഷബുവിന്റെ ഭര്‍ത്താവ് നദാല്‍ ടോമന്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഇരുവരും ഗാസ അതിര്‍ത്തി കടന്നതെന്നും അവര്‍ ഈജിപ്തിലെ എല്‍ അരിഷ് നഗരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച അവര്‍ കയ്‌റോ നഗരത്തിലെത്തും.
ഗാസയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനും ഭക്ഷണമുള്‍പ്പടെയുള്ള സഹായങ്ങള്‍ വിതരണം ചെയ്യുന്നതിനും വേണ്ടിയാണ് റാഫ അതിര്‍ത്തി തുറന്ന് നല്‍കിയത്. വിദേശികളയെും പരിക്കേറ്റവരെയുമുള്‍പ്പടെ അതിര്‍ത്തിയിലൂടെ പുറത്തെത്തിച്ചു.
തങ്ങള്‍ ഗാസയില്‍ കുടുങ്ങി കിടക്കുന്ന വിവരം ലുബ്‌ന ഒക്ടോബര്‍ 10നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ അറിയിച്ചത്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വെള്ളവും വൈദ്യുതിയുമൊന്നും ലഭ്യമല്ലാത്ത സാഹചര്യമാണെന്നും സ്‌ഫോടനം നടക്കുന്നതിനാല്‍ പുറത്ത് കടക്കാന്‍ വഴിയില്ലെന്നുമാണ് ലുബ്‌ന അറിയിച്ചത്.
Discussion about this post