കുമളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടിലെ ചില സംഘടനകള്‍ ഇന്ന് കുമളിക്ക് സമീപം ഗൂഡല്ലൂരില്‍ നടത്താനിരുന്ന സമരം മാറ്റി വച്ചു. പോലീസില്‍ നിന്നും അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്. കേരളത്തിനെതിരെ സമരം നടത്താനുള്ള ഇവരുടെ നീക്കം ഇരു സംസ്ഥാനങ്ങളിലെയും പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരാജയപ്പെട്ടത്.
ഗൂഡല്ലൂരില്‍ ഉപവാസം നടത്താനും കേരളത്തിന് നിന്നുമെത്തുന്ന വാഹനങ്ങള്‍ തടയാനുമാണ് സമരക്കാര്‍ തീരുമാനിച്ചിരുന്നത്. ഫോര്‍വേഡ് ബ്ലോക്ക്, വിടുതലൈ ചിറുതൈ, തമിഴ്നാട് ദേശീയ ഇയക്കം, കേരളാ തമിഴര്‍ കൂട്ടമയ്പ്പ് തുടങ്ങിയ സംഘനകളാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
Discussion about this post