തിരുവനന്തപുരം: എസ്.എസ്.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ താന്‍ വേട്ടയാടിയിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. ആരോടും വ്യകതിപരമായ വിദ്വേഷം ഇല്ല. നിലപാടുകളോടാണ് എതിര്‍പ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
വെള്ളാപ്പള്ളി ആലുവയില്‍ നടത്തിയത് വിദ്വേഷ പ്രസംഗം തന്നെയാണെന്നും വെള്ളാപ്പള്ളിയ്ക്കും നിയമം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ്യക്തിവൈരാഗ്യം മൂലം 18 വര്‍ഷമായി വി.എം. സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് സുധീരന്റെ പ്രതികരണം. വ്യക്തിവൈരാഗ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ കാരണം സുധീരന്‍ സ്വയം നശിക്കുകയാണ്.
കോടതി അനുകൂല പരാമര്‍ശം നടത്തിയിട്ടും സുധീരന്‍ പ്രതികൂലമായി നില്‍ക്കുന്നത് ഇതിനുദാഹരണമാണെന്നും എസ്എന്‍ഡിപി പ്രതിനിധികളുടെ യോഗ ശേഷം വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.
Discussion about this post