ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സുരേഷ് റെയ്‌നയെ ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഇത് കടുത്ത തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
നമുക്ക് ഒരു ബാറ്റ്‌സ്മാന്റെ കുറവുണ്ടെന്നാണ് എന്റെ വിലയിരുത്തല്‍. റെയ്‌നയെ സംബന്ധിച്ചിടത്തോളം ഒഴിവാക്കല്‍ ഒരു കടുത്ത തീരുമാനമായി. ലോകകപ്പില്‍ നല്ല പ്രകടനം പുറത്തെടുത്ത താരമാണ് റെയ്‌നയെന്നും ലക്ഷ്മണ്‍ പറഞ്ഞു.
കടുത്ത സമ്മര്‍ദ നിമിഷങ്ങളില്‍ മാത്രം ക്രീസിലെത്താന്‍ നിര്‍ബന്ധിതനാകുന്ന താരമാണ് റെയ്‌ന. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിടണമെങ്കില്‍ റെയ്‌നയുടെ പങ്ക് നിര്‍ണായകമാണ്. ഇപ്പോഴത്തെ അവഗണന റെയ്‌നയെ കൂടുതല്‍ ഉത്സാഹത്തോടെ പൊരുതാന്‍ നിര്‍ബന്ധിതനാക്കും.
ഏകദിന ടീമില്‍ സ്ഥാനം നഷ്ടമായത് റെയ്‌നയെ വേദനിപ്പിക്കുമെങ്കിലും ഇതൊരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാകുമെന്നും വിവിഎസ് പറഞ്ഞു.
Discussion about this post