വത്തിക്കാന്‍: സ്വര്‍ഗത്തിലെത്തിച്ചേരാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ സ്ഥാപകന്‍ യൂജിനോ സ്കള്ഫാരിക്കയച്ച തുറന്നകത്തിലാണ് മാര്‍പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അവിശ്വാസികളോട് ദൈവം ക്ഷമിക്കുമോ എന്നതുള്‍പ്പടെ സ്കള്‍ഫാരി പത്രത്തില്‍ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരുന്നു മാര്‍പാപ്പയുടെ തുറന്ന കത്ത്. നിങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായിപ്രവര്ത്തിക്കുന്നതിനെയാണ് പാപം എന്നുപറയുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. സ്വന്തം മനസാക്ഷിയെ പിന്തുടരുന്ന അവിശ്വാസികളോട് ദൈവം ക്ഷമിക്കും.
സത്യസന്ധതയോടെയും പശ്ചാത്താപ ഹൃദയത്തോടെയും സമീപിക്കുന്നവരോട് ദൈവത്തിന്റെ കരുണയ്ക്ക് അതിരുകളില്ല. ദൈവത്തില്‍ വിശ്വസിക്കാത്ത അവര്‍ സ്വന്തം മനസാക്ഷിയോട് നീതിപുലര്ത്തുന്നവരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post