കാസർകോട്: കാസർകോട് നിന്നും നാല് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിനോട് ചേർന്ന കുറ്റിക്കാട്ടിനുള്ളിൽ കണ്ടെത്തി. കാസർകോട് കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്താണ് (44) മരിച്ചത്. നാല് ദിവസമായി രഞ്ജിത്തിനെ കാണാനില്ലായിരുന്നു. കഴിഞ്ഞ 11 നുതൽ ഇയാളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു. കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ പുഴക്കടവിൽ ചിറമ്മൽ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post