ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യാൻ ഇന്ത്യ നയതന്ത്ര സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽഹൈജ. പലസ്തീൻ ജനതയെ കുറിച്ച് ഉത്കണ്ഠ പ്രകടിപ്പിച്ച അദ്‌നാൻ ഇസ്രായേലും ഹമാസും തമ്മിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നതിൽ വലിയ പങ്ക് വഹിക്കാൻ ഞാൻ ഇന്ത്യയോട് വീണ്ടും അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞു.
ഇന്ത്യ ഇസ്രായേലിനും ഹമാസിനും ഇടയിൽ മദ്ധ്യസ്ഥനായി പ്രവർത്തിക്കുകയും ഉടൻ വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും മാനുഷിക സഹായത്തിനായി അതിർത്തികൾ തുറക്കാൻ ആവശ്യപ്പെടുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. 40 ദിവസത്തേക്ക് ഇന്ധനമില്ലാത്ത ഇന്ത്യയെപ്പോലെ ഒരു രാജ്യം സങ്കൽപ്പിക്കുക. 40 ദിവസമായി ഭക്ഷണമില്ലാത്ത ഏതൊരു രാജ്യവും സങ്കൽപ്പിക്കുക. കൊവിഡ് സമയത്ത് പോലും ഇത് കണ്ടിട്ടില്ല. ഗാസ പോലുള്ള ഒരു ചെറിയ പ്രദേശത്ത്, ഇത്തരത്തിലുള്ള വംശഹത്യയിലൂടെ, മൃതദേഹങ്ങൾ എല്ലായിടത്തും കിടക്കുന്നതിനാൽ ആളുകൾക്ക് രോഗങ്ങൾ വരുമെന്ന് ഞങ്ങൾ ഭയപ്പെടുന്നുവെന്ന് പറഞ്ഞു.
വെടിനിർത്തലിന് മറ്റ് രാജ്യങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പലസ്തീൻ അംബാസഡർ, സംഘർഷത്തിൽ ഗാസ പൗരന്മാരുടെ സുരക്ഷയ്ക്കും വെടിനിർത്തലിനും ഖത്തറും ഈജിപ്തും മധ്യസ്ഥത വഹിക്കുന്നുണ്ടെന്ന് പറഞ്ഞു.
Discussion about this post