മുംബൈ: ഏകദിനലോകകപ്പിൽ തുടർച്ചയായ പത്താംജയത്തോടെയ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് ടീം ഇന്ത്യ. തുടക്കം മുതൽക്കേ എല്ലാ മത്സരത്തിലും മേൽക്കൈ നേടീയ ടീമിലെ എല്ലാ അംഗങ്ങളും കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ലോകകപ്പ് വിശേഷങ്ങളാണ് ക്രിക്കറ്റ് പ്രേമികൾ ചർച്ച ചെയ്യുന്നത്.
ഇതിനിടെ ലോകകപ്പിനോട് അനുബന്ധിച്ചുള്ള വീഡിയോകളും ഫോട്ടോകളും മീമുകളും വൈറലാവുന്നുണ്ട്. ഇപ്പോഴിതാ പാകിസ്താൻ ക്രിക്കറ്റ് ടീമിനെ ട്രോളിക്കൊണ്ടുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. ലോകകപ്പിലെ നാണം കെട്ട തോൽവി രാജ്യത്ത് ആഭ്യന്തരപ്രശ്‌നങ്ങൾ കുറച്ചുകൂടി മോശമാക്കിയിരിക്കുകയാണ്. ഇന്ത്യയോടും അഫ്ഗാനിസ്ഥാനോടും ഏറ്റ തോൽവിയാണ് ഏറെ ആഘാതമുണ്ടാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലും ഉഴലുന്ന പാകിസ്താന്റെ അവസ്ഥയെ ട്രോളുന്നതാണ് ചിത്രം.
‘മോദിജി നൽകിയ അഞ്ച് കിലോയുടെ ഗോതമ്പും അഞ്ച് കിലോയുടെ അരിയുമായി എല്ലാ പാക് താരങ്ങളും പാക് മാനേജ്മെൻറും’ എന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങൾ അനുരാഗ് മീന എന്ന യൂസർ വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തിരിക്കുന്നത്. താരങ്ങളും മാനേജ്മെൻറ് അംഗങ്ങളും അരിച്ചാക്കുകളും ഗോതമ്പ് ട്രോളികളുമായി വിമാനത്താവളത്തിലൂടെ നടന്നുനീങ്ങുന്നതായാണ് ചിത്രങ്ങൾ. ഈ കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജുകൾ വളരെ പെട്ടെന്നാണ് വൈറലായത്. ശരിക്കും മോദിജി ചാക്കരി നൽകിയിരുന്നുവെങ്കിൽ താരങ്ങൾക്ക് വളരെ ഉപകാരമായേനെ എന്നാണ് പാകിസ്താനിലെ ഭക്ഷ്യക്ഷാമത്തെ ചൂണ്ടിക്കാട്ടി പലരും കളിയാക്കുന്നത്. എന്തായാലും ഏകദിന ലോകകപ്പിൽ ഇത്രത്തോളം ട്രോൾ ഏറ്റുവാങ്ങിയ വേറെ ടീം ഇല്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
Discussion about this post