ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. ദോഡ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇല്ല.
റിക്ടർ സ്‌കെയിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാത്രി 9.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനത്തോടെയായിരുന്നു ഭൂചലനം. സംഭവ സമയം പലരും വീടകളിൽ ഉറങ്ങുകയായിരുന്നു. പ്രകമ്പനം അനുഭവപ്പെട്ടതോടെ വീടുകളിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടി.
ഭൂചലനത്തിൽ ചില വീടുകൾക്ക് വിള്ളൽ ഉണ്ടായിട്ടുണ്ട്. അടുത്ത ദിവസം അധികൃതർ എത്തി ഭൂചലന ബാധിത മേഖലകൾ സന്ദർശിക്കും. സംഭവത്തിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post