Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എല്ലാവർഷവും മണ്ണാറശ്ശാല ആയില്യം ദിനത്തിൽ ക്ഷേത്ര ദർശനം നടത്തും; മതവിദ്വേഷം വളർത്തി ആരും കലക്കവെള്ളത്തിൽ മീൻ പിടിക്കണ്ട; വിമർശകരുടെ വായടപ്പിച്ച് എഎം ആരിഫ് എംപി

by Brave India Desk
Nov 18, 2023, 09:23 am IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: മണ്ണാറശ്ശാല ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ ഉയരുന്ന വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഎം ആരിഫ് എംപി. മതവിദ്വേഷം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയില്യ ദിവസങ്ങളിൽ താൻ എല്ലാ വർഷവും മുടങ്ങാതെ ക്ഷേത്രത്തിൽ എത്താറുണ്ടെന്നും ആരിഫ് കൂട്ടിച്ചേർത്തു.

താൻ ഒരു ജനപ്രതിനിധിയാണ്. ഒരു ജനപ്രതിനിധിയ്ക്ക് എല്ലാ മതങ്ങളുടെയും ചടങ്ങുകളിൽ പങ്കെടുക്കേണ്ടിവരും. എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളത്. ക്ഷേത്രത്തിൽ പോയതിന്റെ പേരിൽ വ്യക്തിപരമായി തന്നെ തേജോവധം ചെയ്യാനാണ് ചിലർ ശ്രമിക്കുന്നത് എന്നും ആരിഫ് എംപി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Stories you may like

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മത വിദ്വേഷം പരത്തുന്നവരെ ഒറ്റപ്പെടുത്തുക…

ഒരു ജനപ്രതിനിധിക്ക് എല്ലാ മതങ്ങളുടെയും ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വരും. ഞാൻ വളർന്നുവന്ന സാഹചര്യവും എന്റെ വിശ്വാസവും എന്നെ പഠിപ്പിച്ചിട്ടുള്ളത് എല്ലാ മതങ്ങളെയും ദൈവങ്ങളെയും ബഹുമാനിക്കാനാണ്. വിശ്വാസവുമായി ബന്ധപ്പെട്ട ഏതു ചടങ്ങിൽ പോയാലും ബൈബിളിലെയും, രാമായണത്തിലെയും, ഖുർആനിലെയും മഹത്തായ സൂക്തങ്ങൾ ഉച്ചരിച്ചും അവയെ ബഹുമാനിച്ചുമാണ് ഞാൻ സംസാരിക്കാറുള്ളത്. അവയൊന്നും പൂർണ്ണമായി പഠിച്ചിട്ടില്ലെങ്കിലും കഴിവിന്റെ പരമാവധി പഠിക്കാനും വായിക്കാനും സമയം കിട്ടുമ്പോഴെല്ലാം ശ്രമിക്കാറുണ്ട്.എന്നാൽ ഏതെങ്കിലും ഒരു മതാരാധനയുമായി ബന്ധപ്പെട്ട് അവിടെ പോയാൽ ചിലർ അതിനെ വർഗ്ഗീയ വിഷം കലർത്തി വ്യക്തിപരമായി എന്നെ തേജോവധം ചെയ്യാൻ കുറച്ചു കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ പാർലമെന്റ് മണ്ഡലത്തിലെ മണ്ണാറശാല ക്ഷേത്രം ഹൈന്ദവ മതവിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ആയില്യ ദിവസങ്ങളിൽ ഞാൻ എല്ലാ വർഷവും മുടങ്ങാതെ അവിടെ സന്ദർശിക്കുകയും അവരുടെ ആചാര മര്യാദയനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യാറുമുണ്ട്. അവിടുത്തെ അമ്മയെയും മറ്റും കാണുമ്പോൾ തൊഴുതുന്നത് എന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇതിന്റെയെല്ലാം ചിത്രങ്ങൾ എടുത്ത് ചില മുസ്ലിം ഗ്രൂപ്പുകളിലിട്ട് വർഗീയത പ്രചരിപ്പിക്കുന്നവരെ തിരിച്ചറിയണം.

ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലും,പുണ്യ സ്ഥലമായ മക്കയിലും മദീനയിലും,ലണ്ടനിലെ പ്രശസ്തമായ സെന്റ് പോൾസ് കത്തീഡ്രൽ ചർച്ചിലും, ഹരിദ്വാറിലും, ഋഷികേഷിലും, ശബരിമലയിലും,എന്റെ മണ്ഡലത്തിൽ തന്നെയുള്ള അമൃതാനന്ദമയി മഠത്തിലും ഞാൻ പോകാറുണ്ട്.

2019 ലെ തിരഞ്ഞെടുപ്പിൽ എന്റെ പേര് പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന സമയത്ത് ഞാൻ അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തായിരുന്നു. ഞാൻ ജനിച്ചത് തന്നെ ഗുരുദേവ ജയന്തി ദിനത്തിലാണ്.

ഒരിടത്ത് പോയാൽ സംഘിയും, മറ്റേടത്തു പോയാൽ സുഡാപ്പിയും ആക്രമിക്കുന്നത് പലപ്പോഴായി നടന്നു കൊണ്ടിരിക്കുന്നു.
എന്നാൽ മതവിദ്വേഷം ഇളക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന ഇത്തരക്കാരുടെ ഗൂഢലക്ഷ്യം ജനം തിരിച്ചറിയും…
അഡ്വ: എ. എം ആരിഫ് എം.പി

Tags: AM ARIFmannarassalamannarassala ayilyam
Share6TweetSendShare

Latest stories from this section

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

രാവിലെ ഉണർന്ന ഉടൻ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? മനഃശാസ്ത്രം പറയുന്നത് ഇതാണ്!

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies