ഐസ്വാൾ: മ്യാൻമർ അതിർത്തിയിൽ സംഘർഷാവസ്ഥ തുടരുന്നു. ഇതേ തുടർന്ന് ഭീതിയിലാണ് അതിർത്തി മേഖലകളിൽ താമസിക്കുന്നവർ. ഇതിനോടകം തന്നെ അയ്യായിരത്തിലധികം ആളുകളാണ് അതിർത്തിയിൽ നിന്നും മിസോറമിലേക്ക് എത്തിയിട്ടുള്ളത്. ഇവരിൽ ധാരാളം സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു.
കളിഞ്ഞ ദിവസം മ്യാൻമർ അതിർത്തിയിൽ പുതിയ വ്യോമാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും വീണ്ടും ആക്രമണം നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. അതിർത്തിയിലെ സ്തിതിഗതികൾ നിലവിൽ സമാധാനപരമാണെന്നാണ് മ്യാൻമർ അധികൃതർ പറയുന്നത്. ഇതേ തുടർന്ന് മിസോറമിലേക്ക് അഭയം തേടിയവരിൽ ചില കുടുംബങ്ങൾ തിരികെ പോകാനും ആരംഭിച്ചു.
എന്നാൽ അവസ്ഥകൾ പ്രവചനാതീതമാണെന്നാണ് ചമ്പായി ജില്ലയിലെ ജനങ്ങൾ പറയുന്നത്. ഇപ്പോഴത്തെ അവസ്ഥ സമാധാനപരമാണെങ്കിലും അടുത്ത നിമിഷം എന്തുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നും അവർ പറയുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സോഖൗത്തറിനെയും മ്യാൻമറിലെ ചിൻ സംസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന ടിയാവു നദി പാലത്തിൽ പൗരന്മാരുടെ നീക്കങ്ങൾ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്.
അതേസമയം, മിസോറാം സർക്കാരും പ്രാദേശിക സംഘടനകളും നൽകുന്ന സൗകര്യങ്ങളിലും സഹായങ്ങളിലും അഭയാർഥികൾ സന്തുഷ്ടരാണ്. അഭയാർഥികൾക്ക് സർക്കാർ ടെന്റുകളും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ചമ്പൈ ജില്ലയിലെ കെയ്ഫാംഗ്ട്ലാംഗിലെ ഡെപ്യൂട്ടി കമ്മീഷണർ ജെയിംസ് ലാൽറിഞ്ചാന പറയുന്നു. ‘മജിസ്ട്രേറ്റുമാരും ദുരന്ത നിവാരണ ഉദ്യോഗസ്ഥരും അഭയാർത്ഥി ക്യാമ്പുകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എൻജിഒഎസുകളുടെ സഹായത്തോടെ ആളുകൾക്ക് ആവശ്യമായ ഭക്ഷണവും ഉടനടി ക്രമീകരിച്ചു. അവർക്ക് താമസസൗകര്യത്തിന് കമ്മ്യൂണിറ്റി ഹാളുകളും സ്‌കൂളുകളും ഒരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post