തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്. സ്കൂൾ ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന ചട്ടങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ്.
അതേസമയം, നവകേരള സദസ്സിനു വേണ്ടി സ്കൂൾ ബസുകൾ വിട്ടുനൽകാനുള്ള നിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു മുന്നോട്ട് വന്നു. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കെ എസ് യു കത്ത് നൽകിയിട്ടുണ്ട്. ഇന്ന് മഞ്ചേശ്വരത്ത് നിന്നാണ് നവകേരള സദസ് ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് ഇന്ന് പുലർച്ചെ കാസർകോട് എത്തിച്ചിരുന്നു. മന്ത്രിമാർ ഇന്നലെ മുതൽ തന്നെ കാസർകോടെത്തി തുടങ്ങി. മുഖ്യമന്ത്രിയും വൈകാതെ തന്നെ സ്ഥലത്തെത്തും.
Discussion about this post