വയനാട്: വയനാട്ടില്‍ ക്ഷീര കര്‍ഷകൻ ആത്മഹത്യ ചെയ്തു. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നാണ് വിവരം.
മകന്റെ വിദ്യാഭ്യാസ വായ്പയും കുടുംബശ്രീയില്‍ നിന്നും വ്യക്തികളില്‍ നിന്നുമായി വാങ്ങിയ വായ്പയുമുള്‍പ്പടെ നിരവധി ബാധ്യതകൾ തോമസിന് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് നോട്ടീസും ലഭിച്ചിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമാർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
Discussion about this post