മുംബൈ: ഫാഷനുള്ള വളകൾ ധരിച്ചതിന് യുവതിയെ കൊല്ലാക്കൊല ചെയ്ത് ഭർത്താവും ഭർതൃമാതാവും. നവി മുംബൈയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 323, 324, 34, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
നവംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം. താൻ ഫാഷനുള്ള വളകൾ ധരിക്കുന്നത് ഭാർത്താവായ പ്രദീപിന് ഇഷ്ടമല്ലെന്നും ഇത്തരം വളകൾ ധരിച്ചതാണ് അക്രമത്തിൽ കലാശിച്ചതെന്നും യുവതി ആരോപിച്ചു.
വള ധരിച്ചതുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിനിടെ ഭർതൃമാതാവ് മുടിയിൽ പിടിച്ച് വലിച്ചതായി യുവതി പരാതിയിൽ പറയുന്നുണ്ട്. പിന്നാലെയെത്തിയ ഭർത്താവ് യുവതിയെ ബെൽറ്റ് കൊണ്ട് അടിക്കുകയും തൊഴിക്കുകയും പിന്നാലെ തറയിലേക്ക് തള്ളിയിടുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് പോയി ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകുകയായിരുന്നു.
Discussion about this post