ലക്‌നൗ : ലോകകപ്പിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി ഷമിയുടെ ജന്മനാട്ടില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ക്രിക്കറ്റ് സ്‌റ്റേഡിയം പണിയുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി സര്‍വ്വേയ്ക്കായി സര്‍ക്കാരിന്റെ ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ഓപ്പണ്‍ ജിമ്മു കൂടി അടങ്ങുന്നതാണ് പദ്ധതി.
ഉത്തര്‍പ്രദേശിലെ അംറോഹയിലെ സഹസ്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് മുഹമ്മദ് ഷമി വരുന്നത്. യോഗി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം പണിയുന്ന 20 സ്റ്റേഡിയങ്ങളുടെ പട്ടികയില്‍ സഹസ്പൂര്‍ അലിനഗറുമുണ്ട്. ഇതിനായി രണ്ടര ഏക്കര്‍ ഭൂമി കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭൂമി ഏകദേശം കണ്ടെത്തിയതായും സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാല്‍ ഉടനെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജന്മ നാട്ടില്‍ ക്രിക്കറ്റില്‍ മാന്ത്രികം കാണിച്ച് ഷമിയുടെ പേരില്‍ ക്രിക്കറ്റ് സ്റ്റേഡിയം മാത്രമല്ല ഓപ്പണ്‍ ജിമ്മും ഉയരും. ലോകകപ്പ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണ് ഷമി. ആറ് മത്സരങ്ങള്‍ മാത്രം കളിച്ച താരം ഒരു മത്സരം ബാക്കി നില്‍ക്കെ 23 വിക്കറ്റുകളാണ് വീഴ്ത്തിയത്. ലോകകപ്പിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ ഷമി കളിച്ചിരുന്നില്ല. പിന്നീട് മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഷമിക്കായി. ന്യൂസിലന്‍ഡിനെതിരെ സെമിയില്‍ ഏഴ് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത് മത്സരത്തിലെ താരവും ഷമിയായിരുന്നു. ടൂര്‍ണമെന്റിലെ താരമായി പരിഗണിക്കപ്പെടുന്ന താരങ്ങളിലും ഷമിയുണ്ട്.
Discussion about this post