നെടുമങ്ങാട്: മദ്രസയുടെ മറവിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് ഉസ്താദുമാർ പിടിയിൽ. കുളത്തൂപുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്ന് കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ താമസിക്കുന്ന ബിസ്മി സിദ്ദീഖ്(24), തൊളിക്കോട് പുളിമൂട് സബീന മൻസിലിൽ നിന്ന് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷമീർ(28) ഉത്തർപ്രദേശ് ഖേരി ജില്ലയിൽ ഗണേഷുപൂർ വില്ലേജിൽ മുഹമ്മദ് റാസാഉൾ ഹഖ്(30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഒരുവർഷമായി ഇവർ നെടുമങ്ങാട്ട് ഒരു മദ്രസ നടത്തി വരികയായിരുന്നു. ചെറിയകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നതായി സിഡബ്ല്യുസിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ല പോലീസ് മേധാവി കിരൺ നാരായണന്റെ മേൽനോട്ടത്തിൽ കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തിയാണ് നെടുമങ്ങാട് പോലീസ് സ്‌റ്റേഷൻ ചാർജുള്ള എസ്എച്ച്ഒ സുനിൽ, എസ്‌ഐ സുരേഷ് കുമാർ, ഷാജി, എസ്പിഒമാരായ ബിജു,ദീപ,സിപിഒ അജിത്ത് മോഹൻ എന്നിവർ ചേർന്ന് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post