മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എടക്കര സ്വദേശി പ്രജിൻ ആണ് പിടിയിലായത്. സ്വർണം ഗുളിക രൂപത്തിലാക്കി വിഴുങ്ങി ആയിരുന്നു കടത്താൻ ശ്രമം. എന്നാൽ ഇത് പരിശോധനയ്ക്കിടെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെയാണ് പിടികൂടിയത്.
റിയാദിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്‌സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. വിപണിയിൽ ഇതിന്
70 ലക്ഷത്തോളം വിലവരുമെന്നാണ് സൂചന.












